Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഹമ്മദ് ഫാസിൽ എൻഡോവ്മെൻ്റ് പ്രസംഗമത്സരം

04 Oct 2024 19:32 IST

- Preyesh kumar

Share News :

കൊയിലാണ്ടി: ശ്രദ്ധ സാമൂഹ്യ പാഠശാല കൊയിലാണ്ടി ഏർപ്പെടുത്തിയ മുഹമ്മദ് ഫാസിൽ എന്റോവ്മെന്റിന് വേണ്ടിയുള്ള പ്രസംഗ മത്സരത്തിൽ മീനാക്ഷി അനിൽ (തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ) ഒന്നാം സ്ഥാനവും, റിഫ ഷെറിൻ ( തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്ക്കൂർ, പയ്യോളി ) രണ്ടാം സ്ഥാനവും, റഫ ഹാനൂൺ (ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ, ബാലുശ്ശേരി ) മൂന്നാം സ്ഥാനവും നേടി.


 എന്റോവ്മെന്റ് സമർപ്പണം രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു. കവി വീരാൻ കുട്ടി ഗാന്ധിയൻ പ്രഭാഷണം നടത്തി. ടി.കെ.രാജേഷ്  അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്. എൻ.കെ.മുരളി സ്വാഗതം പറഞ്ഞു. മുൻ നഗരസഭ ചെയർപേഴ്സൺ കെ.ശാന്ത മുഹമ്മദ് ഫാസിലിനെ അനുസ്മരിച്ച് സംസാരിച്ചു. വിജയ രാഘവൻ ചേലിയ, ഫാസിലിന്റെ സഹോദരി നസീമ ഫരീദാ ബാനു, കോതമംഗലം ജി എൽ പി സ്ക്കൂൾ പി.ടി.എ പ്രസിഡന്റ എ.കെ .സുരേഷ് ബാബു എന്നിവർ സംസാരിച്ചു. എൻ.വി. മുരളി

നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News