Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 21:50 IST
Share News :
മുക്കം:കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണ.കെ.എസ്.ടി.എ മുക്കം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. എസ്. സ്മിജ ഉദ്ഘാടനം ചെയ്തു.പി.ടി.ഷാജി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.ബബി ഷ രക്ത സാക്ഷി പ്രമേയവും ,സുജിത്ത് കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ എക്സിക്യുട്ടിവ് അജീഷ് വി, ജില്ലാ എക്സി ക്യൂട്ടീവ് പത്മശ്രീ ,ജില്ലാ കമ്മറ്റി അംഗം ഹാഷിദ് കെ സി, വിനോദ് കുമാർ, ബാൽരാജ് ,കെ വാസു ,പി .എൻ അജയൻ ,സുരേഖ എന്നിവർ സംസാരിച്ചു. ഇ കെ അബ്ദുസ്സലാം, എം എസ് ബിജു എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. വിജയ കുമാർ മാസ്റ്റർ സ്വാഗതവും, പി.സി.മുജീബ് റഹിമാൻ നന്ദിയും പറഞ്ഞു. വി. ശ്രീജിത്ത്, സമിന പി, മിഥുൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. പ്രസിഡൻറായി ബബിഷ കെ.പി, സെക്രട്ടരിയായി പി .സി .മുജീബ് റഹിമാൻ, ട്രഷററായി ജാസ്മിൻ .കെ,
വൈസ് പ്രസിഡൻ്റ് മാരായി അജയൻ പി.എൻ, സുരേഖ പി എസ്, ചന്ദ്രൻ .പി , ജോയിൻ്റ് സെക്രട്ടരിമാരായി ബാൽ രാജ് .കെ, സുജിത്ത് .കെ , ബിജു എം എസ് എന്നിവരെ പുതിയ കമ്മറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.
മുക്കം ഉപജില്ലാ ഓഫീസിൽ സീനിയർ സൂപ്രണ്ട് തസ്തിക അനുവദിക്കുക, എല്ലാ പൊതു വിദ്യാലയങ്ങളിലെയും പ്രീ പ്രൈമറി കളിലെ അധ്യാപകർക്ക് സർക്കാർ റമ്യൂണ റേഷൻ നൽകുക, എൽ പി മേളകൾ പഞ്ചായത്ത് തലത്തിലും ,യു പി മേളകൾ സബ്ജില്ലാ തലത്തിലും അവസാനിപ്പിക്കുകയും എച്ച് എസ് , എച്ച് എസ് എസ് മേളകൾ സംസ്ഥാന തലത്തിലും അവസാനിക്കുന്ന രീതിയിൽ മേളകളുടെ നടത്തിപ്പ് പരിഷ്കരിക്കുക, ശാസ്ത്രോത്സവത്തിലും അപ്പീൽ സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.