Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവിധ പരീക്ഷകളിൽ വിജയികൾക്ക് വെൽഫെയർ പാർട്ടി ആദരവ് നൽകി.

29 May 2024 08:33 IST

UNNICHEKKU .M

Share News :

മുക്കം: എസ്.എസ്.എൽ സി, പ്ലസ് ടു, എൻ.എം.എം.എസ് എന്നീ പരീക്ഷകളിൽ വിജയിച്ചവരെ ആദരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മാട്ടുമുറി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാട്ടുമുറി, കട്ടിരിച്ചാല്‍ പ്രദേശങ്ങളിലായ വിജയികളായ മുപ്പതോളം പ്രതിഭകളെ ആദരിച്ചത് ഗ്രാമത്തിന് നവ്യനുഭവമായി മാറി. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി അംഗവും കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ കറുത്തപറമ്പ് വാര്‍ഡ് മെമ്പറുമായ ഷാഹിന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പുരോഗതി ലക്ഷ്യം വെക്കുന്ന വിദ്യാഭ്യാസം കാലഘട്ടത്തിന്റെ തേട്ടമാണെന്നും യുവതലമുറ തങ്ങളുടെയും കുടുംബത്തിന്റെയും മാത്രമാകാതെ സാമൂഹിക ഇടപെടലുകളിലും സജീവമാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. യൂനിറ്റ് പ്രസിഡണ്ട് ശ്രീജ മാട്ടുമുറി അധ്യക്ഷത വഹിച്ചു. കെ.ടി.ഹമീദ്, അശ്‌റഫ് മൗലവി, ഇ.എന്‍. നദീറ, സാലിം ജീറോഡ്, ജ്യോതി ബസു, ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അംഗം പ്രമിത, സജീഷ് മാട്ടുമുറി, റഫീഖ് കുറ്റിയോട്ട്, കെ.ടി മജീദ് മാസ്റ്റര്‍, നൗഷാദ്

എന്നിവര്‍ സംസാരിച്ചു.





Follow us on :

More in Related News