Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടിയിലെ ഗതാഗത കുരുക്ക്: എം എൽ എ യുടെ അനാസ്ഥയ്ക്കെതിരെ ഡി വൈ എഫ് ഐ മാർച്ച്‌

27 Jun 2025 16:15 IST

Saifuddin Rocky

Share News :



കൊണ്ടോട്ടി:

കൊണ്ടോട്ടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ

എം എൽ എ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ ഡി വൈ എഫ് ഐ കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം എൽ എ ഓഫീസ് മാർച്ച് നടത്തി. കൊണ്ടോട്ടി പതിനേഴിൽ നടപ്പാത കയ്യേറിയത് ഒഴിപ്പിച്ചുകൊണ്ട് റോഡിലെ വെള്ളക്കെട്ട് മൂലമുണ്ടാകുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് മാർച്ച് സംഘടിപ്പിച്ചത്. സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച്‌ എം എൽ എ ഓഫീസ് പരിസരത്ത് വെച്ച് പോലീസ് തടഞ്ഞു.

മാർച്ച് ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും ബ്ലോക്ക് സെക്രട്ടറിയുമായ എം.സലാഹ് ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി പി.കെ. മോഹൻദാസ്, നഗരസഭ പ്രതിപക്ഷ നേതാവ് ഷിഹാബ് കോട്ട എന്നിവർ സംസാരിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക് ട്രഷറർ സി.പി വിഷ്ണു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് വി. അഖിൽ അധ്യക്ഷനായി. ഡി വൈ എഫ് ഐ കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം അലിമരക്കാർ നന്ദി പറഞ്ഞു.

Follow us on :

More in Related News