Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2025 22:47 IST
Share News :
ചെറുവണ്ണൂർ: ചെറുവണ്ണൂർ പഞ്ചായത്ത് വികസന സെമിനാർ നടത്തി. പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. പി.ബാബു ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. ടി.ഷിജിത്ത് അധ്യക്ഷത വഹിച്ചു . വികസനകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാർ എൻ.ആർ. രാഘവൻ വാർഷിക പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻ കെ. സജീവൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആദില നിബ്രാസ് , ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ പി. മോനിഷ , ആസൂത്രണ സമിതി കൺവീനർ പി. ശങ്കരൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷൈനി വിശ്വംഭരൻ സ്വാഗതവും , കെ.അസിഫ് നന്ദിയും പറഞ്ഞു .
വയോജന വനിത കാർഷിക മേഖലകളിൽ ഊന്നൽ നൽകിയ ജനപ്രിയ പദ്ധതികൾ ആണ് സെമിനാറിൽ നിർദ്ദേശിച്ചത് നിർവ്വഹണ ഉദ്യോഗസ്ഥർ ,ആസൂത്രണ-വികസന സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.