Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രാദേശിക ക്യൂ പഴയതുപോലെ തന്നെ പുനസ്ഥാപിച്ചതിൽ ഗുരുവായൂർ ക്ഷേത്രം മാനേജിംഗ് കമ്മിറ്റിയെ അഭിനന്ദിച്ചു..

19 Dec 2024 21:13 IST

MUKUNDAN

Share News :

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ പ്രാദേശികക്കാർക്ക് ഭഗവാനെ തൊഴുവാനുള്ള ക്യു സിസ്റ്റം അമ്പലത്തിന് പുറത്തേക്ക് മാറ്റിയതിൽ കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി(ജികെപിഎസ്) ശക്തമായി പ്രതിഷേധിച്ചതിനെ തുടർന്ന് ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി പ്രാദേശിക ക്യൂ പഴയതുപോലെതന്നെ പുനസ്ഥാപിച്ചു.ക്യൂ പഴയതുപോലെതന്നെ പുനസ്ഥാപിച്ചതിൽ ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി ഭാരവാഹികളായ പ്രസിഡന്റ് ജി.കെ.പ്രകാശൻ,സെക്രട്ടറി പി.എ.സജീവൻ,ട്രഷറർ പി.മുരളീധര കൈമൾ എന്നിവർ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.

  

Follow us on :

More in Related News