Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രിപിണറായി വിജയൻ ആഭ്യന്തര വകുപ്പ് ആർ.എസ്.എസിന് അടിയറ വെച്ചിരിക്കയാണന്ന് -ടി.കെ. മാധവൻ

24 Sep 2024 07:41 IST

UNNICHEKKU .M

Share News :

മുക്കം : മുഖ്യമന്ത്രിപിണറായി വിജയൻ ആഭ്യന്തര വകുപ്പ് ആർ.എസ്.എസ് ന് അടിയറവെച്ചിരിക്കയാണെന്ന് വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.കെ മാധവൻ ആരോപിച്ചു. നോർത്ത് ചേന്ദമംഗല്ലൂർ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ - പി.വി അൻവർ വിവാദം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ ആർ.എസ്.എസ് വൽക്കരണത്തിന് സി.പി.എം മൗനാനുവാദം നൽകിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.. നോർത്ത് ചേന്ദമംഗല്ലൂരിൽ വെച്ച് നടന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ റഹീം കെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൂഹ് റിപ്പോർട്ട് അവതരിപ്പിച്ചു. മുക്കം മുൻസിപ്പാലിറ്റി തൊഴിലുറപ്പ് പദ്ധതി അവതാളത്തിലായിരിക്കുകയാണ്., തൊഴിൽ ലഭ്യമാക്കാൻ മുൻസിപ്പാലിറ്റി അടിയന്തര നടപടികൾ സ്വീകരിക്കണം. മുക്കം - ചേന്ദമംഗല്ലൂർ റോഡിൽ ആറ്റുപുറം ഭാഗത്തെ ഡ്രൈനേജ് നിർമ്മാണം വേഗത്തിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം പ്രതിനിധി കെ.ടി ഹമീദ് ഇലക്ഷൻ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. 2025-27 കാലയളവിലെ യൂണിറ്റ് ഭാരവാഹികളായി അബ്ദുൽ റഹീം കെ (പ്രസിഡന്റ്), ജാസിറ (സെക്രട്ടറി), ഫാസിൽ എം, സാറ കൂടാരം (വൈസ്.പ്രസിഡന്റുമാർ), സക്കീർ എ (ട്രഷറർ), ഷംസു മണയംപുറം, ഹാജറ സലീം (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. , മുക്കം മുൻസിപ്പാലിറ്റി കൗൺസിലർമാരായ സാറ കൂടാരം, ഫാത്തിമ കൊടപ്പന, 

ജാസിറ, അബ്ദുറഹിമാൻ മേക്കുത്ത് എന്നിവർ സംസാരിച്ചു.


ചിത്രം: വെൽഫെയർ പാർട്ടി നോർത്ത് ചേന്ദമംഗല്ലൂർ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.കെ മാധവൻ ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News