Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു.

31 May 2024 19:08 IST

Asharaf KP

Share News :

ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു.

കക്കട്ടിൽ:

|കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കുറ്റ്യാടി നിയോജക മണ്ഡലം തലത്തിൽ ശാസ്ത്രക്വിസ് മത്സരം സംഘടിപ്പിച്ചു. വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ വട്ടോളി സംസ്കൃതം എച്ച് എസ് എസ് വിദ്യാർത്ഥികളായ ധിഷൻ ചന്ദ് എൻ സി , നിസ്വാര കെ ടി എന്നിവർ ഒന്നാം സ്ഥാനവും വട്ടോളി നാഷണൽ ഹൈസ്കൂൾ വിദ്യാർത്ഥികളായ അഹ്ന ഹരി , കൃഷ്ണ പ്രിയ എൽ എസ് എന്നിവർ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും കൈമാറി.യുവജന ക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ സനൽകുമാർ സ്വാഗതം പറഞ്ഞു.റോഷൻലാൽ അദ്ധ്യക്ഷനായി നാഷണൽ ഹൈസ്കൂൾ അധ്യാപകൻ മുഹമ്മദ്‌ സാലിം ,ക്വിസ്മാസ്റ്റർ അഭിരാജ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.


വിജയികൾക്കൊപ്പം

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി

Follow us on :

Tags:

More in Related News