Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാഭ്യാസം സർഗാത്മകമാകണം: യുകെ കുമാരൻ

29 Nov 2024 17:13 IST

enlight media

Share News :

കോഴിക്കോട് : വിദ്യാഭ്യാസം അറിവുകേന്ദ്രീകരണം മാത്രമല്ല മനുഷ്യൻ്റെ വിവിധ ഇടങ്ങളിലേക്കുള്ള സർഗാത്മസഞ്ചാരം കൂടിയാകണം. വിദ്യാരംഗം പ്രവർത്തനങ്ങൾ ഫലപ്രദമായ രീതിയിൽ സ്കൂളുകളിൽ നടക്കുകയാണെങ്കിൽ, ഇന്നത്തെ യാന്ത്രികമായ അവസ്ഥയെ മാറ്റിമറിക്കുവാൻ ഒരു പരിധിവരെ സാധിക്കുമെന്ന് പ്രശസ്ത എഴുത്തുകാരൻ യുകെ കുമാരൻ അഭിപ്രായപ്പെട്ടു.


വിദ്യാരംഗം കലാസാഹിത്യവേദി കോഴിക്കോട് ജില്ല സർഗോത്സവം -2024 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


നവംബർ 29, 30 തിയ്യതികളിലായി വെസ്റ്റ് ഹിൽ സെൻ്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിലാണ് രണ്ടു ദിവസമായി സർഗോത്സവം നടക്കുന്നത്.

വാർഡ് കൗൺസിലർ അനുരാധ തായാട്ട് അധ്യക്ഷത വഹിച്ചു കവി ശ്രീ വീരാൻകുട്ടി മുഖ്യാതിഥിയായി. കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല കോർ ഡിനേറ്റർ ബിജു. കാവിൽ

എ ഗിരീഷ് കുമാർ, പ്രമോദ് മോവനാരി, സിസ്റ്റർ സിനി എം കുര്യൻ, സിസ്റ്റർ ലില്ലിസ്, കൃഷ്ണപ്രിയ, രഞ്ജിഷ് ആവള , ആർ.നിഷ എന്നിവർ സംസാരിച്ചു. ഏഴ് വേദികളിലായി നടക്കുന്ന ശില്പശാലയിൽ പതിനേഴ് ഉപജില്ലകളിൽ നിന്നായി ത തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറിലധികം വിദ്യാർഥികൾ പങ്കെടുക്കുന്നു.

കഥാരചന, കവിതാരചന, പുസ്തകാസ്വാദനം, കാവ്യാലാപനം, ചിത്രരചന, നാടൻപാട്ട്, അഭിനയം എന്നിങ്ങനെ 7 മേഖലകളിലാണ് ശില്പശാല നടക്കുന്നത്. യു കെ കുമാരൻ, വീരാൻകുട്ടി, എം രഘുനാഥ്, മനോജ് നാരായണൻ, സത്യൻ മുദ്ര, പ്രദീപ് മുദ്ര, സചീന്ദ്രൻ കാറടുക്ക,മജീഷ് കാരയാട്, കെ.പി.സീന, മോഹനൻ ചേനോളി, ഐസക് ഈപ്പൻ, വി.ടി . ജയദേവൻ

എന്നിവർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ശില്പശാല ശനിയാഴ്ച സമാപിക്കും.

Follow us on :

More in Related News