Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെൻഷൻ കുടിശിക; വൈക്കത്ത് കെ.എസ്.എസ്.പി.എയുടെ നേതൃത്വത്തിൽ സബ് ട്രഷറിക്ക് മുന്നിൽ പ്രതിക്ഷേധ സംഗമവും പ്രകടനവും നടത്തി.

01 Nov 2024 13:11 IST

santhosh sharma.v

Share News :

വൈക്കം: സംസ്ഥാനത്തെ പെൻഷൻ ജീവനക്കാരുടെ 40 മാസത്തെ പെൻഷൻ കുടിശിക കവർന്നെടുത്ത സർക്കാരിൻ്റെ നടപടിക്കെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ

വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം സബ് ട്രഷറിക്ക് മുന്നിൽ പ്രതിക്ഷേധ സംഗമവും പ്രകടനവും നടത്തി.കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം പി.വി സുരേന്ദ്രൻ പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്‌തു. നിയോജകമണ്ഡലം പ്രസിഡന്റ് ബി. ഐ പ്രദീപ്‌കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് പി.കെ മണിലാൽ മുഖ്യ പ്രഭാഷണം നടത്തി. ടി. ആർ രമേശൻ, ഇടവട്ടം ജയകുമാർ, കെ.കെ രാജു, ലീല അക്കരപ്പാടം, ഗിരിജാ ജോജി, സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ, നിയോജക മണ്ഡലം നേതാക്കളും വനിതാ ഫോറം ഭാരവാഹികളുമടക്കം നൂറ് കണക്കിന് പെൻഷൻ ജീവനക്കാർ പ്രതിക്ഷേധ സമരത്തിൽ പങ്കെടുത്തു.

Follow us on :

More in Related News