Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തദ്ദേശ അദാലത്ത് ഒരുക്കങ്ങൾ പൂർത്തിയായി

05 Sep 2024 17:14 IST

Enlight Media

Share News :


കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാറിൻറെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിൻറെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാ തല അദാലത്ത് വെള്ളിയാഴ്ചയും കോർപറേഷൻ തല അദാലത്ത് ശനിയാഴ്ചയും നടക്കും. രാവിലെ ഒമ്പതു മുതൽ ജൂബിലി ഹാളിൽ നടക്കുന്ന അദാലത്തിൻറെ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.


കോർപ്പറേഷൻതല അദാലത്തിൽ പരിഗണിക്കുന്നതിന് ഓൺലൈൻ വഴി ഇതുവരെ 369 പരാതികൾ ലഭിച്ചിട്ടുണ്ട്. താഴെ പറയുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് പരാതികൾ സ്വീകരിക്കുന്നത്


ബിൽഡിംഗ് പെർമിറ്റ് കംപ്ലീഷൻ

വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ

സിവിൽ രജിസ്ട്രേഷൻ

നികുതികൾ ഗുണഭോക്തൃ പദ്ധതികൾ

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ

മാലിന്യ സംസ്ക്‌കരണം

പൊതുസൗകര്യങ്ങളും സുരക്ഷയും ആസ്‌തി മാനേജ്‌മെന്റ്

സ്‌ഥാപനങ്ങളുടെയും സംവിധാനങ്ങ ളുടെയും സൗകര്യങ്ങളുടെ കാര്യക്ഷമത


ഓൺലൈനായി പരാതി സമർപ്പിക്കാൻ കഴിയാത്തവർക്ക് അദാലത്ത് വേദിയിലും അപേക്ഷകൾ നൽകാം.


അദാലത്ത് ദിവസം തീർപ്പുകൽപ്പിക്കാൻ കഴിയുന്ന പരാതികൾ അന്നേദിവസം തന്നെ തീർപ്പുകൽപ്പിക്കുന്നതാണ്.


പുതിയ പരാതികൾ സ്വീകരിക്കുന്നതിനായി ആറ് കൗണ്ടറുകൾ വേദിയോട് ചേർന്ന് സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന തലത്തിൽ നേരിട്ട് അപേക്ഷിച്ചിട്ടും പരിഹാരമാവാത്ത അപേക്ഷകൾ മാത്രമാണ് അദാലത്തിൽ പരിഗണിക്കുക. രേഖാമൂലം തയാറാക്കിയ പരാതികൾക്കൊപ്പം ആവശ്യമായ അനുബന്ധ രേഖകളും ഉണ്ടാ യിരിക്കണം. പരാതികൾ കൗണ്ടറിൽ സമർപ്പിച്ച് കപ്പൺ കൈപ്പ റ്റണം. ഓൺലൈനായി ലഭിച്ച പരാതികൾ പരിഗണിച്ച ശേഷമാ യിരിക്കും പുതിയ അപേക്ഷകൾ പരിശോധിക്കുക.


അഞ്ച് ഉപജില്ല തല സമിതികൾ, ജില്ലതല സമിതി, സംസ്ഥാനതല സമിതി, മന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി എന്നിവയാണ് അപേക്ഷകൾ പരിഗണിച്ച് തീരുമാനമെടുക്കുക. തദ്ദേശ സ്വയംഭരണ മന്ത്രിക്കു പുറമെ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ഡയറക്‌ടർ, അർബൻ ഡയറക്‌ടർ, റൂറൽ ഡയറക്‌ടർ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരും അദാലത്തിന് നേതൃത്വം നൽകും. നയപരമായ തീരുമാനങ്ങൾ, പ്രത്യക സർക്കാർ ഉത്തരവ് ആവശ്യമുള്ളവ, നിയമ ഭേദഗതികൾ ആവശ്യമുള്ള വിഷയങ്ങൾ സർക്കാർ തലത്തിൽ പ്രത്യകം പരിഗണിക്കമെന്നതാണ് ഈ അദാലത്തിൻറെ പ്രത്യകത.

Follow us on :

More in Related News