Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കവി ശ്രീധരൻ ചെറുവണ്ണൂരിനെ ആദരിച്ചു

25 Aug 2024 19:12 IST

PALLIKKARA

Share News :

കവി ശ്രീധരൻ ചെറുവണ്ണൂരിനെ ആദരിച്ചു


വള്ളിക്കുന്ന്: 2024ലെ വൈക്കം മുഹമ്മദ് ബഷീർ അവാർഡിനർഹ നായ കവി ശ്രീധരൻ ചെറുവണ്ണൂരിനെ അക്ഷര കളരി കൾച്ചറൽ ട്രസ്‌റ്റ് ആദരിച്ചു. കാർട്ടൂണിസ്‌റ്റ് അനൂപ് ശങ്കർ, എൽ.എസ്.എസ്, യു. എസ്.എസ്. കരസ്‌ഥമാക്കിയ വിദ്യാർത്ഥികൾ എന്നിവർക്കും ആദരവ് നൽകി. വള്ളിക്കുന്ന് സ്പൈസ് ഓഡിറ്റോറിയത്തിൽ നടന്ന പരി പാടി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈലജ ഉദ്ഘാട നം ചെയ്തു. എഴുത്തുകാരിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊ ഫസറുമായ ഡോ. ശ്രീകല മുല്ലശ്ശേരി മുഖ്യാതിഥിയായി. കരുണാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി.പി. വിജയൻ, ബാബു പള്ളിക്കര, ഉണ്ണിമാസ്റ്റർ,

എം. പ്രേംകുമാർ, വാസു മേച്ചേരി, കൃഷ്ണനന്ദൻ ചാമപറമ്പിൽ,

ടി. വി നോദ് കുമാർ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News