Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 16:41 IST
Share News :
ചെറുതോണി: ഉപ്പുതോട് സെന്റ് ജോസഫ് ഹൈസ്‌കൂള്‍ വാര്‍ഷികവും രക്ഷാകര്‍തൃ സംഗമവും സ്‌കൂള്‍ ഹാളില്‍ നടത്തി. 26 വര്‍ഷത്തേ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപിക ബെറ്റ്‌സി ജോസിന് സ്‌കൂളിന്റെ ആദരവും നല്‍കി. സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 42-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.ജോര്‍ജ് തകിടിയേല്‍ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു. മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡെന്നിമോള്‍ ബെന്നി, മറ്റ് അംഗങ്ങളായ പ്രജിനി ടോമി, ബീന ജോമോന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോയിച്ചന്‍ ജോസഫ്, ഉപ്പുതോട് ഗവ. യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലേഖ തോമസ്, കരിക്കിന്‍മേട് ഗവ.് എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എന്‍.വി. അനിത, ജിഷ ജോര്‍ജ്, സിനി ജോസഫ്, പി.ടി.എ പ്രസിഡന്റ് ഷിനില്‍ സെബാസ്റ്റ്യന്‍, എം.പി.ടി.എ പ്രസിഡന്റ് ആതിര കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
Please select your location.