Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈങ്ങാപുഴയിൽ റബർ പുര കത്തിനശിച്ചു.

19 Jul 2024 22:31 IST

UNNICHEKKU .M

Share News :


മുക്കം: ഈങ്ങാപുഴ വെണ്ടേക്കും ചാലിൽ റൂബി ക്രഷറിനു സമീപം റബ്ബർ പുകപുരയും റബ്ബറും കത്തിനശിച്ചു ഇന്ന് ((വെള്ളി) വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. മുക്കത്ത് നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. വയനാട് സ്വദേശി കളിക്കാട്ടിൽ മാത്യുവിൻ്റെ ഉടമസ്തഥയിലുളതാണ് കത്തിനശിച്ച റബ്ബർ പുകപുര. മുക്കത്ത് നിന്നും അസി: ഫയർ ഓഫീസർ പി എം. അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എൻ രാജേഷ്, ഫയർ & റെസ്ക്യു ഓഫീസർമാരായ എം സി സജിത് ലാൽ , സനീഷ് പി ചെറിയാൻ, ഒ. അബ്ദുൽ ജലീൽ, കെ പി അമീറുദ്ദീൻ,വി സലീം, കെ.പി അജീഷ്, ജി.ആർ അജേഷ്, എം.എസ് അഖിൽ, ഹോം ഗാർഡുമാരായ കെ എസ് വിജയകുമാർ, സി എഫ് ജോഷി എന്നിവരും തീയണച്ച സംഘത്തിലുണ്ടായരുന്നു.

Follow us on :

More in Related News