Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Feb 2025 20:32 IST
Share News :
തിരൂരങ്ങാടി : ഫെബ്രുവരി 21 ന് ലോക മാതൃഭാഷാ ദിനാഘോഷം മൂന്നിയൂർ കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. മാതൃഭാഷാ ദിനാഘോഷത്തോടനുബന്ധിച്ച് കുന്നത്ത് പറമ്പ് എ എം.യു.പി.സ്കൂളിലെ മുഴുവൻ കുട്ടികളും സ്വന്തമായി മാഗസിനുകൾ ഉണ്ടാക്കി ശ്രദ്ധേയമായി. സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ്
'എന്റെ സ്വന്തം മാഗസിൻ ' എന്ന പേരിൽ സർഗാത്മക രചനകൾ കോർത്തിണക്കിയ മാഗസിൻ വിദ്യാർത്ഥികൾ സ്വന്തമായി തയ്യാറാക്കപ്പെട്ടത്.
മുഴുവൻ കുട്ടികളും തയ്യാറാക്കിയ മാഗസിനുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവ സ്കൂൾ അസംബ്ലിയിൽ വെച്ച് സ്കൂൾ പി.ടി.എ.പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ പ്രകാശനം ചെയ്തു. ഹെഡ് മാസ്റ്റർ കെ.പി. പ്രശാന്ത് , സ്റ്റാഫ് സെക്രട്ടറി എൻ. അബ്ദുള്ള, വിദ്യാരംഗം കൺവീനർ കെ.വി.ഹുസൈൻ കുട്ടി പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.