Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർ സിറാജുൽഹുദാ സ്കൂൾ പാർലിമെൻ്റ് സത്യ പ്രതിജ്ഞ

29 Jul 2024 14:55 IST

Preyesh kumar

Share News :

മേപ്പയൂർ : മേപ്പയൂർ സിറാജുൽ ഹുദാ സിബിഎസ്ഇ സ്കൂൾ 2024-25 വർഷത്തിലെ സ്കൂൾ പാർലിമെൻ്റ് സത്യപ്രതിജ്ഞ ചടങ്ങ് ശ്രദ്ധേയമായി . അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് മേപ്പയൂർ റസാഖ് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിൻസിപ്പാൾ മുഹമ്മദ് ജാബിർ കുളപ്പുറം സ്റ്റുഡന്റ്സ് പാർലിമെന്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.


സ്കൂൾ ഹെഡ് ബോയ് കെ. ഷാഫി , ഹെഡ് ഗേൾ ,എ.കെ.ലിയാന ജാഫർ , ജനറൽ ക്യാപ്റ്റൻ മുഹമ്മദ് ഷാബിൽ , ഫൈൻ ആർട്സ് സെക്രട്ടറി ആയിഷ മിതുവ , മാഗസിൻ എഡിറ്റർ ,കിസ്വാ ഫാത്തിമ തുടങ്ങിയവർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു .മാനേജർ കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ

കെ. കെ. അബ്ദുറഹീം മാസ്റ്റർ മോറൽ അക്കാദമി ഹെഡ് സയ്യിദ് ജുനൈദ് സഖാഫി സ്കൂൾ ലീഡർ കെ.ഷാഫി തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

Tags:

More in Related News