Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 18:25 IST
Share News :
തൊടുപുഴ: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മലയോര ജാഥ അവര്‍ കഴിഞ്ഞ കാലത്ത് കേരളത്തിലെ മലയോരവാസികളെ വഞ്ചിച്ചതിന്റെ കുറ്റബോധത്തില്‍ നിന്നുണ്ടായതാന്നെന്ന് അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യൂ വര്‍ഗീസ് കുറ്റപ്പെടുത്തി. 1972 ലെ വന്യജീവി സംരക്ഷണനിയമം, 1980 ലെ വനസംരക്ഷണനിയമം എന്നിവയുണ്ടാക്കിയത് കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാരാണ്. ആ നിയമങ്ങള്‍ പലപ്പോഴും ഭേദഗതി ചെയ്തു ജനങ്ങളെ കൂടുതല്‍ ഉപദ്രവിക്കും വിധം ശക്തിപ്പെടുത്തിയതും കോണ്‍ഗ്രസാണ്. ഇതിന്റെ ദുരന്തമാണ് കേരളത്തിലെ ജനങ്ങള്‍ വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നത്. ഈ നിയമങ്ങള്‍ ജനങ്ങള്‍ക്ക് ഭീതി കൂടാതെ ജീവിക്കാന്‍ കഴിയുന്ന വിധം ഭേദഗതി ചെയ്യാന്‍ നാളിതുവരെ കോണ്‍ഗ്രസ്സ് തയാറായിട്ടില്ല. കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ പാര്‍ലമെന്റില്‍ മിണ്ടിയിട്ടില്ല. മറിച്ച് നിയമം ഭേദഗതി ചെയ്യാന്‍ സംസ്ഥാന എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്തുന്നു. വന്യജീവി ആക്രമണം തടയാന്‍ കഴിയാവുന്നതെല്ലം ചെയ്യുന്നു. അനേക ദ്രോഹങ്ങള്‍ ഏറ്റുവാങ്ങിയ കര്‍ഷകര്‍ പ്രതിരോധ മാര്‍ഗത്തിലും, അവരെ സഹായിക്കാന്‍ സംസ്ഥാന എല്‍.ഡിഎഫ് സര്‍ക്കാരും തയ്യറായത് ബോധ്യപ്പെട്ടാണ് തട്ടിപ്പു സമരവുമായി യു.ഡി.എഫ് ഇറങ്ങിയതെന്ന് മലയോര ജനത തിരിച്ചറിയണമെന്നും മാത്യൂ വര്‍ഗീസ് പറഞ്ഞു.
Follow us on :
More in Related News
Please select your location.