Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Sep 2025 20:38 IST
Share News :
ചാവക്കാട്:ബീച്ച് ലവേഴ്സ് ഹയാത്ത് ആശുപത്രിയുമായി സഹകരിച്ച് സിപിആർ പ്രോഗ്രാം സംഘടിപ്പിച്ചു.ഹൃദ് രോഗമോ കുഴഞ്ഞു വീഴലോ സംഭവിച്ചാൽ ചെയ്യേണ്ട പ്രാഥമിക ജീവൻ രക്ഷാപ്രവർത്തനങ്ങൾ പൊതുജനങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണെന്നും ഒരു വീട്ടിൽ ഒരു വ്യക്തിയെങ്കിലും സിപിആർ ട്രെയിനിംഗ് നേടിയിരിക്കണമെന്നും ഇതിനായി ഇക്കാര്യത്തിൽ വേണ്ട ബോധവൽക്കരണവും,പ്രായോഗിക പരിജ്ഞാനവും ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത പ്രശസ്ത കാർഡിയോളജിസ്റ്റും,ചാവക്കാട് ഹയാത്ത് ആശുപത്രി എംഡിയുമായ ഡോ.സൗജാദ് മുഹമ്മദ് അഭിപ്രായപ്പെട്ടു.രോഗിക്ക് പെട്ടന്ന് തന്നെ സിപിആർ ലഭിച്ചാൽ പല മരണങ്ങളും ഒഴിവാക്കാനാകും.ഇതിനായി ഒട്ടും ഭയപ്പടില്ലാതെ ശാസ്ത്രീയമായ രീതിയിൽ പ്രാഥമിക ചികിത്സ നടത്താൻ പ്രാപ്തരാക്കുകയാണ് ഇത്തരം പരിപാടികൾ കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.കോഡിനേറ്റർ നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.ബ്രിഗേഡിയർ എൻ.എ.സുബ്രഹ്മണ്യൻ റിട്ടയേർഡ് മുഖ്യപ്രഭാഷണം നടത്തി.ബിഎൽഎസ് ട്രെയിനർ മുഹമ്മദ് ഷാക്കിർ,നഴ്സിംഗ് സൂപ്രണ്ട് അജിത ദേവി എന്നിവർ ട്രെയിനിംഗ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.അബ്ദുൽ മനാഫ് സ്വാഗതവും,എ.പി.ഖലീൽ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.