Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2025 22:38 IST
Share News :
ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 98-ാമത് മഹാസമാധിദിനാചരണത്തിൻ്റെ ഭാഗമായി മൂന്നാം ദിവസം സെപ്തംബർ 19-ന് കാലത്ത് 6 മണി മുതൽ യൂണിയൻ ഓഫീസിൽ പ്രത്യേകം സജ്ജമാക്കിയ ഗുരുമണ്ഡപത്തിൽ ഗുരുപൂജ,പുഷ്പാഞ്ജലി,അഷ്‌ട്ടോത്തരനാമാവലി,ചതയം കലാവേദിയുടെ ഭക്തിസാന്ദ്രമായ ഭജനാവലിയും നടന്നു.യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം സുഗതൻ ചാണാശ്ശേരി ഭദ്രദീപം കൊളുത്തി.യോഗം കൗൺസിലർ പി.കെ.പ്രസന്നൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.എസ്എൻഡിപി യോഗം ചരിത്രം എന്ന വിഷയത്തെ ആസ്പതമാക്കി യോഗം മുൻ അസിസ്റ്റൻ്റ് സെക്രട്ടറി വി.എം.ശശി കോട്ടയം ക്ലാസ്സെടുത്തു.യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എ.സജീവൻ സ്വാഗതം ആശംസിച്ചു.യൂണിയൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.പി.സുനിൽ കുമാർ(മണപ്പുറം),എ.എസ്.വിമലാനന്ദൻ മാസ്റ്റർ,യൂണിയൻ വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ,പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.ഷൺമുഖൻ,കൗൺസിലർ കെ.ജി.ശരമണൻ എന്നിവർ സംസാരിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രൻ യോഗത്തിന് നന്ദി പറഞ്ഞു.
20-9-25 ശനിയാഴ്ച്ച നാലാം ദിവസത്തെ പ്രോഗ്രാം ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ മുഖ്യപ്രഭാഷണം നടത്തും.വൈകിട്ട് ചന്ദ്രബോസ് ശാന്തികളുടെ നേതൃത്വത്തിൽ സർവൈശ്വര്യ പൂജയും ഉണ്ടായിരിക്കും.
Follow us on :
Tags:
More in Related News
Please select your location.