Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2024 19:31 IST
Share News :
വയനാട്ടിലെയും വിലങ്ങാട്ടേയും ദുരിതബാധിതരെ പുനരധിപ്പിക്കുന്നതിന്റെ ഭാഗമായി ഷാഫിക്ക സ്നേഹവീട് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ ജില്ലകളിലെ കലാപ്രവർത്തകരെയും സന്നദ്ധ സേവകരെയും അണിനിരത്തിക്കൊണ്ട് പാട്ടു വണ്ടി ധനസമഹരണ യാത്ര നടത്തുമെന്ന് ഷാഫി കൊല്ലം അറിയിച്ചു. ഒക്ടോബർ 05 ന് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ നിന്നും രാവിലെ ഒൻപതിന് യാത്ര ആരംഭിക്കും. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെയും പ്രധാന ടൗണുകളിൽ പാട്ടു വണ്ടി സന്ദർശനം നടത്തും. കോഴിക്കോട് സമാപനം ഒക്ടോബർ 10ന് വൈകിട്ട് 5 മണി മുതൽ വിവിധ കലാപരിപാടികളോടു കുടി ആരംഭിക്കും. വാർത്താ സമ്മേളനത്തിൽ ശംസു വെള്ളിപറമ്പ്, മുജീബ് കല്ലായ് പാലം, റഷീദ് നാസ്, ഫസൽ വെള്ളായിക്കോട്, രഹനീഷ് കോഴിക്കോട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.