Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാർബർ, ബ്യൂട്ടിഷ്യൻസ് താലൂക്ക് സമ്മേളനം'

18 Oct 2024 09:34 IST

- UNNICHEKKU .M

Share News :

കോഴിക്കോട്: കേരളാ സ്റ്റേറ്റ് ബാർബർ - ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ 56-ാംവാർഷിക കോഴിക്കോട് താലൂക്ക് സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ജി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മജിദ് നല്ലളം അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി പി.സി. മെഹബൂബ് പ്രവർത്തന റിപ്പോർട്ടും,താലൂക്ക് ട്രഷറർ എം. മോഹൻദാസ് വരവ് - ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ എം.വിജയൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

    ബാർബർ - ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ യൂസർ ഫീ ഈടാക്കുന്ന നടപടി പിൻവലിക്കുക,പാലക്കാട് - കോഴിക്കോട് ഗ്രീൻ ഫീൽഡ് പാതയ്ക്ക് വീടും, സ്ഥലവും       നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുക,ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടുത്തി ചിലർ നടത്തുന്ന ബിനാമി സ്ഥാപനങ്ങൾ ഈ തൊഴിൽ മേഖലകളിൽ ഗുരുതരമായ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതിനാൽ അവയെ നിയന്ത്രിക്കണമെന്നും കോഴിക്കോട് താലൂക്ക് സമ്മേളനം പ്രമേയം മുഖേന ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.*

  എൻ.കെ.മജീദ്നല്ലളംപ്രസിഡണ്ട്,ബി.കെ.പ്രഭാഷ്.വി. അനീഷ് - വൈസ് പ്രസിഡണ്ടുമാർ,പി.സി.മെഹബൂബ് - സെക്രട്ടറി,ടി.കെ. റംഷാദ്,നവാസ് അഞ്ചുകണ്ടം -ജോ: സെക്രട്ടറിമാർ,എം. മോഹൻദാസ് ട്രഷറർ എന്നിവർ ഭാരവാഹികളായി കമ്മറ്റി രൂപീകരിച്ചു

   സംസ്ഥാന സെക്രട്ടറി എ.ടി. സലീം,ജില്ലാ പ്രസിഡണ്ട് കെ.ആനന്ദകുമാർ,സംസ്ഥാന നേതാക്കളായ എഎംസ്അലവി,സി.ടി. ഷഹീർ,ജില്ലാ ജോ: സെക്രട്ടറി എൻ.കെ. ബഷീർ,ലേഡീ ബ്യൂട്ടീഷ്യൻ നേതാക്കളായ സുവി ത സജിത്ത്,ഷീബ പന്നിയങ്കര,ബിന്ദു ലബല്ല,തെൻസീറ ഷഹീർ,താലൂക്ക് വൈസ് പ്രസിഡണ്ടു മാരായ ബി.കെ. പ്രഭാഷ്,മുഹമ്മദ് കുളങ്ങര,താലൂക്ക് ജോ:സെക്രട്ടറി വി. അനീഷ് എന്നിവർ സംസാരിച്ചു.കൺവീനർ പി.സി. ഇക്ബാൽ സ്വാഗതവും, വൈസ് ചെയർമാൻ വി.ഹരിനാരായണൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News