Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2024 16:41 IST
Share News :
മുള്ളൻപന്നിയെ പിടികൂടി പാകം ചെയ്തു ഭക്ഷിച്ച കേസിൽ മൂന്നു പേരെ വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ P വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. മച്ചാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ ആനന്ദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മുള്ളൂർക്കര ആറ്റൂർ സ്വദേശികളായ മൂന്നു പേരെ പിടികൂടിയത്.
മുള്ളൂർക്കര ആറ്റൂർ വല്ലിക്കപറമ്പിൽ വീട്ടിൽ കൃഷ്ണൻകുട്ടി (46), ആറ്റൂർ നിതന്തൂർനിലത്ത് വീട്ടിൽ സുലൈമാൻ (58) , കുളത്തുപ്പടി വീട്ടിൽ ബാബു (57) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും മുള്ളൻ പന്നിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങളും, പാകം ചെയ്ത പാത്രവും, മുള്ളൻപന്നിയുടെ 4 കിലോയോളം ഇറച്ചിയും, വീട്ടിൽ പാകം ചെയ്തു വച്ചിരുന്ന ഇറച്ചിയും പിടികൂടി. മച്ചാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ ആനന്ദിന് വെള്ളിയാഴ്ച രാത്രി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് . ആറ്റൂർ മണലാടി മഹാവിഷ്ണു ക്ഷേത്രത്തിന്റെ എതിർവശത്ത് വണ്ടിയിടിച്ച് നിലയിൽ കണ്ടെത്തിയ മുള്ളൻപന്നിയെ എടുത്തുകൊണ്ടുപോയി പ്രതികൾ പാകം ചെയ്ത് ഭക്ഷിക്കുകയായിരുന്നു കൃഷ്ണൻകുട്ടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് ഡ്രം വാഷും, വാറ്റ് ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. മുൻപ് ചന്ദന കേസിൽ ഉൾപ്പെട്ട വ്യക്തിയാണ് സുലൈമാൻ എന്ന് അന്വേഷണസംഘം പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നോബിൻ ജോസ് , ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിനീഷ്, അരുൺ ടി.ബി, സിജീഷ് കെ വി എന്നിവർ ഉൾപ്പെട്ട ടീം ആണ് ഇവരെ പിടിച്ചത്. ഇന്ന് വൈകുന്നേരത്തോടെ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി വിനോദ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.