Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്പഷ്യൽ സ്ക്കൂളുകൾ സംരക്ഷിക്കണം -കെ.പി. രാജേന്ദ്രൻ .

13 Oct 2024 14:23 IST

UNNICHEKKU .M

Share News :


മുക്കം:ഭിന്നശേഷിക്കാരായ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ സംരക്ഷിക്കുന്നതിനും, നിലനിർത്തുന്നതിനും അധ്യാപകർക്കും ജീവനക്കാർക്കും വേതനവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എ ഐ ടി യൂ സി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. രാജേന്ദ്രൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ എ ഐ ടി യു സി സംസ്ഥാന നേതൃത്വപരിശീലന ക്യാമ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നിഷേധ നിലപാട് മൂലം, അവർ ഉണ്ടാക്കുന്ന സാങ്കേതിക തടസങ്ങൾ കാരണം സ്കൂളുകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നു. സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിക്കുന്ന തുക പോലും തടസ്സങ്ങൾ ഉണ്ടാക്കി യഥാസമയം അനുവദിക്കുന്നില്ല. അധ്യാപകർക്കും ജീവനക്കാർക്കും മാസങ്ങളായി വേതനം ലഭിക്കാതിരിക്കുന്നത് ഇടതു പക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണകാലത്ത് സംഭവിക്കാൻ പാടില്ലാത്തതാണെന്നു കെ പി രാജേന്ദ്രൻ ചൂണ്ടികാണിച്ചു.

സ്പെഷ്യൽ സ്കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും, അതിനായി സ്പെഷ്യൽ പാക്കേജ് അനുവദിച്ച എൽ. ഡി. എഫ് സർക്കാരിനെ അഭിനന്ദിക്കുന്നു. എന്നാൽ ചില കേന്ദ്രങ്ങൾ ഇതെല്ലാം ആട്ടിമറിക്കാൻ ശ്രമിക്കുന്നത് തിരിച്ചറിയാൻ സർക്കാരിന് കഴിയണം. ഭരണ വിരുദ്ധ വികാരം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കാനും, തിരുത്തലുകൾ വരുത്താനും, തൊഴിലാളികളെ കൂടുതൽ ചേർത്ത് പിടിക്കാനും സർക്കാർ ശ്രമിക്കണം

 സ്പെഷ്യൽ സ്കൂളുകൾ സംരക്ഷിക്കണം.

ഭിന്നശേഷിക്കാരായ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ സംരക്ഷിക്കുന്നതിനും, നിലനിർത്തുന്നതിനും അധ്യാപകർക്കും ജീവനക്കാർക്കും വേതനവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തണം.

വിദ്യാഭ്യാസ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നിഷേധ നിലപാട് മൂലം, അവർ ഉണ്ടാക്കുന്ന സാങ്കേതിക തടസങ്ങൾ കാരണം സ്കൂളുകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നു. സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിക്കുന്ന തുക പോലും തടസ്സങ്ങൾ ഉണ്ടാക്കി യഥാസമയം അനുവദിക്കുന്നില്ല.. പി ജെ തോമസ് അധ്യക്ഷത വഹിച്ചു. .SSEU സസ്ഥാന ജനറൽ സെക്രട്ടറി ടി പ്രഭാകരൻ,അഡ്വ. ആശ ഉണ്ണിത്താൻ ഡോ. ജമീല,ശോഭന പി,, അനുജ ശ്രീജിത്ത്‌ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News