Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2025 20:12 IST
Share News :
മേപ്പയ്യൂർ: വിളയാട്ടൂർ എളമ്പിലാട് എം.യു.പി. സ്കൂൾ നൂറാം വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ടി.ഹസ്സൻ മാസ്റ്റർക്കുള്ള യാത്രയയപ്പും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ടി.ഹസ്സൻ മാസ്റ്റർക്കുള്ള ഉപഹാരസമർപ്പണവും സ്കൂൾ വിദ്യാർത്ഥി മാഗ്നസ് ജൂണിൻ്റെ നോവലിൻ്റെ പ്രകാശനവും മന്ത്രി നർവ്വഹിച്ചു. പേരാമ്പ്ര എം.എൽ.എ ടി.പി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേപ്പയൂർ ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി.രാജൻ, റാബിയ എടത്തിക്കണ്ടി ഹെഡ്മാസ്റ്റർ ഐ.എം.കലേഷ്,പി.ടി.എ പ്രസിഡന്റ് കെ.കെ. വിനോദൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ. കുഞ്ഞിക്കണ്ണൻ, പി.കെ. അനീഷ് മാസ്റ്റർ, എം.എം. അഷറഫ് മാസ്റ്റർ, സുനിൽ ഓടയിൽ, കൊളക്കണ്ടി ബാബു, അമൃത സിറാജുദ്ദീൻ, സ്നേഹസുധാകരൻ, ഹസ്സൻ മാസ്റ്റർ പി.കെ.ഫാത്തിമ വി. സ്വാതി കൃഷ്ണ എന്നിവർ സംസാരിച്ചു. മുന്നോറോളം കുട്ടികളുടെ നൃത്ത- ദൃശ്യ-സംഗീത വിരുന്നും രക്ഷിതാക്കൾ അധ്യാപകർ എന്നിവരുടെ നൃത്ത പരിപാടിയും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.