Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരാമ്പ്ര ഹയർസെക്കൻ്ററി സ്കൂൾ എസ് പി സി കേഡറ്റുകള്‍ക്ക് ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു.

09 Aug 2024 11:56 IST

Preyesh kumar

Share News :

പേരാമ്പ്ര: പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്റെ ഭാഗമായ എണ്‍പത്തിയെട്ടോളം വരുന്ന കേഡറ്റുകള്‍ക്ക് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിന്‍റെ സഹകരണത്തോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. 

പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ പി. സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. 


പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ

അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി. സി. പ്രേമൻ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളെ കുറിച്ചും, ജലസുരക്ഷയെ സംബന്ധിച്ചും ക്ലാസ്സ് നൽകി. വയനാട് ഉരുള്‍പൊട്ടലിന്‍റെ സാഹചര്യത്തില്‍ കേഡറ്റുകള്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും  പരിപാടിയില്‍ 

അസി.സ്റ്റേഷന്‍ ഓഫീസർ വിശദീകരണം നല്‍കി.

കെ. എം സുനിൽകുമാർ, കെ. ബിജിന എന്നിവർ

സംസാരിച്ചു.

Follow us on :

More in Related News