Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ.ഐ.വൈ.എഫ് പരിസ്ഥിതി വാരാചരണത്തിന് മേപ്പയൂർ മണ്ഡലത്തിൽ തുടക്കമായി

06 Jun 2025 17:22 IST

ENLIGHT MEDIA PERAMBRA

Share News :

ആവള: എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന് ആവളയിൽ തുടക്കമായി. എ.ഐ.വൈ.എഫ് മഠത്തിൽ മുക്ക് യൂണിറ്റ് സെക്രട്ടറിയും ചെറുവണ്ണൂർ മേഖല കമ്മിറ്റി അംഗവുമായിരുന്ന സഖാവ് അമലിന്റെ ഓർമ്മയ്ക്കായി മണ്ഡലത്തിലെ എല്ലാ  യൂണിറ്റ് കേന്ദ്രങ്ങളിലും ഓർമ്മ മരം നടുന്ന പരിപാടി മഠത്തിൽ മുക്ക് യൂണിറ്റിൽ വൃക്ഷത്തൈ നട്ടുകൊണ്ട് എ. ഐ. വൈ. എഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ധനേഷ് കാരയാട് ഉദ്ഘാടനം ചെയ്തു.


 മണ്ഡലം പ്രസിഡൻ്റ് അഖിൽ കേളോത്ത് അധ്യക്ഷത വഹിച്ചു.കെ നാരായണ കുറുപ്പ് ,ബിജിഷ കെ.എം, ഹമീദ് മാസ്റ്റർ, വി.സി. ബിജു,നാരായണൻ മലയിൽ, ലെനീഷ് കെ.എം, അലോക് ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഫിദൽ ബിനോയ്, നേഹ എ.ജെ,കാർത്തിക് ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News