Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2025 15:42 IST
Share News :
കൊണ്ടോട്ടി : ജനുവരി 19 മുതൽ 23 വരെ കൊണ്ടോട്ടി ഇ. എം.ഇ.എ കോളേജിൽ വെച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ സി സോൺ കലോത്സവത്തിന്റെ ഒരുക്കങ്ങൾ മുഖ്യ രക്ഷാധികാരി പി കെ ബഷീർ എം എൽ എ സന്ദർശിച്ച് വിലയിരുത്തി.
കലാ'മ എന്ന പേരാണ് കലോത്സവത്തിന് നൽകിയിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ നൂറ്റി അൻപതിൽ പരം കോളേജുകളിൽ നിന്നായി അയ്യായിരത്തോളം പ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
കലോത്സവത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ ജില്ലയിലെ കലാ സാംസ്കാരിക നായകരെ പങ്കെടുപ്പിച്ച് കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കാനും സംഘാടക സമിതി തീരുമാനിച്ചു.
ചടങ്ങിൽ എം. എൽ. എ യോടൊപ്പം ഡോ : റിയാദ് എ.എം., കബീർ മുതുപറമ്പ്, വി.എ.വഹാബ്, ഇർഷാദ് എടവണ്ണ,പി.കെ മുബശ്ശിർ, വസീം അഫ്രീൻ എന്നിവർ സന്നിഹിതരായി.
Follow us on :
Tags:
More in Related News
Please select your location.