Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2024 18:39 IST
Share News :
ചാവക്കാട്:കേരളോത്സവം 2024-ൻ്റെ ഭാഗമായി ചാവക്കാട് നഗരസഭാ തലത്തിലുള്ള കലാകായിക മത്സരങ്ങൾ 2024 ഡിസംബർ 4 മുതൽ 14 വരെയുള്ള ദിനങ്ങളിൽ സംഘടിപ്പിക്കും.മത്സരയിനങ്ങളിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർക്ക് സംസ്ഥാന യുവജന ക്ഷേമബോർഡിൻ്റെ www.ksywb.kerala.gov.in എന്ന വെബ് പോർട്ടൽ വഴി ഓൺലൈനായി മാത്രം 30.11.2024 വരെ അപേക്ഷ സമർപ്പിക്കാം.മത്സരത്തിൽ പങ്കെടുക്കുന്നവർ ആദ്യം വ്യക്തിപരമായി രജിസ്റ്റർ ചെയ്യേണ്ടതും ഏതെങ്കിലും ക്ലബ്ബുകൾക്ക് കീഴിൽ മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പ്രതിനിധാനം ചെയ്യുന്ന ക്ലബ്ബിന്റെ പേരുകൂടി ചേർത്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് നഗരസഭ ആരോഗ്യ വിഭാഗവുമായോ,യുവജന ക്ഷേമവകുപ്പിൻ്റെ നഗരസഭാതല കോ-ഓഡിനേറ്ററുടെ 7558866733 എന്ന നമ്പറിലോ ബന്ധപ്പെടാം.സംസ്ഥാന യവജനക്ഷേമ ബോർഡിൻ്റെയും,നഗരസഭയുടേയും നിർദ്ദേശങ്ങൾ പാലിക്കാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ലെന്ന് ചാവക്കാട് നഗരസഭ സെക്രട്ടറി എം.എസ്.ആകാശ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.