Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു വാൽവ് കൂടി തുറന്നു -സ്ഥിതിഗതികൾ അതീവ ഗൗരവമുള്ളത് - സനീഷ് കുമാർ ജോസഫ് എംഎൽഎ

30 Jul 2024 17:41 IST

WILSON MECHERY

Share News :

 ചാലക്കുടി: പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു വാൽവ് കൂടി തുറന്നതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. സ്ഥിതിഗതികൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥരുടെയും തദ്ദേശസ്വയംഭരണ സ്ഥാപന അധികാരികളുടെയും യോഗത്തിൽ എംഎൽഎ സനീഷ് കുമാർ ജോസഫ് പറഞ്ഞു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പല സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കഴിഞ്ഞു. പരിയാരത്തും കൂടപ്പുഴയിലും കൊരട്ടി കുലയിടം ഭാഗത്തും റോഡിൽ വെള്ളം കയറിയതിന് തുടർന്ന് വാഹനഗതാഗതം സ്തംഭിച്ചു. വെട്ടുകടവ് പാലത്തിനടിയിൽ അടിഞ്ഞുകൂടിയ മരങ്ങളെല്ലാം എംഎൽഎയുടെ നേതൃത്വത്തിൽ നീക്കം ചെയ്ത് പുഴയിലെ നീരൊഴുക്കിന്റെ തടസ്സങ്ങൾ മാറ്റുകയുണ്ടായി. അടിയന്തര സാഹചര്യം നേരിടുന്നതിനായി വാഴച്ചാൽ ഭാഗത്ത് ഫയർഫോഴ്സിന്റെ ഒരു ടീമിനെ വിന്യസിച്ചിരിക്കുകയാണ്.പുഴയിലൂടെ ഒഴുകിവരുന്ന മരങ്ങൾ ശേഖരിക്കുന്നതിനോ മീൻ പിടിക്കുന്നതിനോ ഡിസാസ്റ്റർ ടൂറിസത്തിന്റെ ഭാഗമായി പുഴയിൽ സന്ദർശനം നടത്തുന്നതിനോ ആരും തുനിയരുതെന്ന് അധികാരികൾ നിർദ്ദേശം നൽകുകയുണ്ടായി.

Follow us on :

More in Related News