Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Mar 2025 13:22 IST
Share News :
അരിക്കുളം: പശുവളർത്തലും വീട്ട് ജോലിയും കഴിഞ്ഞ് കിട്ടുന്ന ഇടവേളകളിൽ . ഔൺലൈനായി പഠിച്ച് ഉന്നത വിജയം നേടി ഏക്കാട്ടൂരിലെ വീട്ടമ്മ.കുറ്റിക്കണ്ടിയിലെ സഫ്നിയ റാഷിദ് ആണ്
ശ്രദ്ധേയമായ വിജയംനേടിയത്.കഴിഞ്ഞ ദിവസം തിരുരിൽ വെച്ച് നടന്ന ചടങ്ങിൽ സഫ്നിയ ബിരുദം സ്വീകരിച്ചു. വനിതാ ലീഗ് ഏക്കാട്ടൂർ ശാഖകമ്മറ്റിയുടെ നേതൃത്തതിൽ സഫ്നിയാ റാഷിദിനെ അനുമോദിച്ചു വനിതാ ലീഗ് ശാഖ പ്രസിഡണ്ട് നജ്മ എളംമ്പിലാവിൽ അദ്ധ്യക്ഷ്യം വഹിച്ചു. പേരാമ്പ്ര നിയോജകമണ്ഡലം വനിതാ ലീഗ് സെക്രട്ടറി സീനത്ത് വടക്കയിൽ ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് സെക്രട്ടറി അൻ സിന കുഴിച്ചാലിൽ മുഖ്യപ്രഭാഷണം നടത്തി. അരിക്കുളം പഞ്ചായത്ത് വനിത ലീഗ് സെക്രട്ടറി സുഹറ രയരോത്ത് സംസാരിച്ചു ഏക്കാട്ടൂർ ശാഖ വനിതാ ലീഗ് സെക്രട്ടറി ത്വാഹിറ കാപ്പുമ്മൽ സ്വാഗതംവും സുമയ്യ കല്ലാക്കണ്ടി നന്ദിയും പറഞ്ഞു.സഫ്നിയുടെ ഭർത്താവ് റാഷിദ് പ്രവാസിയാണ്. മക്കൾ :ഷഹനാദ് ഡ്രിഗ്രി വിദ്യർത്ഥിയാണ്.മകൾ റിസാ മെഹർ ഒമ്പതാ ക്ലാസിലും പഠിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.