Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2025 18:35 IST
Share News :
കൈത്താങ്ങ് ഡയാലിസിസ് രോഗകൾക്കുള്ള മരുന്ന് വിതരണം ആരംഭിച്ചു.
വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി കൈത്താങ്ങ് ഡയാലിസിസ് രോഗികൾക്കുള്ള മരുന്ന് വിതരണം ആരംഭിച്ചു. അത്താണിക്കൽ, കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രം എന്നീ പരിധിയിലെ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കാണ് മരുന്ന് വിതരണം ആരംഭിച്ചത്. മരുന്ന് വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ നിർച്ചഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ പി സിന്ധു ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കടലുണ്ടി നഗരം പ്രൈമറി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ സൗമ്യ ടി ചടങ്ങിന് സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആസിഫ് മഷ്ഹൂദ്, സിന്ധു ബൈജു നാഥ് ജൂനിയർ സൂപ്രണ്ട്മാരായ അശ്വതി പി ആർ ,ജയശ്രീ ടി , ജെ എച്ച് ഐ അരുൺ ബി എസ്,നേഴ്സിംങ് ഓഫീസർ നിഷ പി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. നിലവിൽ അപേക്ഷ നൽകിയ വള്ളിക്കുന്നിലെ 58 ഡയാലിസിസ് രോഗികൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക.
Follow us on :
Tags:
More in Related News
Please select your location.