Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെടിയിരുപ്പ് കോട്ടാശ്ശേരിയിലേക്ക് ബസ് റൂട്ട് അനുവദിക്കണം :സിപി ഐ

16 Feb 2025 09:11 IST

Saifuddin Rocky

Share News :


നെടിയിരുപ്പ് : നെടിയിരുപ്പ് കോട്ടാശ്ശേരിയിലേക്ക് ബസ് റൂട്ട് അനുവദിക്കണമെന്ന് സിപിഐ കോട്ടാശ്ശേരി ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . മുന്നൂറോളം കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന കോട്ടാശ്ശേരിയിലേക്ക് പാരലൽ സർവീസ് ആയിരുന്നു ഏക ആശ്രയം. നിയമപ്രശ്നം കാരണം അതും നിർത്തിയതോടെ പ്രദേശം തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ചിറയിൽ യുപി സ്കൂളിലേക്ക് മൂന്ന് കിലോമീറ്ററും കൊട്ടുക്കര ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ആറ് കിലോമീറ്ററും കാൽനടയായാണ് വിദ്യാർത്ഥികൾ സഞ്ചരിക്കുന്നത്. നെടിയിരുപ്പ് ലോക്കൽ സെക്രട്ടറി കെ പി അസീസ് ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി മണി അധ്യക്ഷത വഹിച്ചു. വേലായുധൻ അനുശോചന പ്രമേയവും വി. രാജൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. അഡ്വ. കെ കെ സമദ്, ഇ.കുട്ടൻ, പിസി മണി, പി ഉഷ , കെ എൻ മുഹമ്മദലി തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ആയി പി മനോജ്, അസി.സെക്രട്ടറി ആയി പി കെ നാരായണൻ തുടങ്ങിയവരെ സമ്മേളനം തെരഞ്ഞെടുത്തു.

Follow us on :

More in Related News