Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവേശനോത്സവം ആവേശമായി.

03 Jun 2024 20:33 IST

Asharaf KP

Share News :



വട്ടോളി : വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളിൽ പ്രവേശനോത്സവം കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈ:പ്രസിഡന്റ് മുഹമ്മദ്‌ കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാനടൻ ശ്രീജിത്ത് കൈവേലി മുഖ്യാതിഥിയായെത്തിയത് നവാഗതർക്ക് ആവേശമായി. വാർഡ് മെമ്പർ ആർ. കെ റിൻസി മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് എം കെ സന്തോഷ്‌ അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ കെ ടി ജയപാലൻ, സി പി ശശി, പി എം പത്മനാഭൻ, ടി കെ സജീവൻ, കെ കെ അശോകൻ, എം കെ അബ്ദുറഹ്മാൻ , പി.കെ. പത്മനാഭൻ , മഹേഷ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളും വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പൂർവ്വവിദ്യാർത്ഥികളുംവിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഹെഡ്‌മിസ്ട്രെസ് വി പി ശ്രീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനീഷ് നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News