Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹരിതഅയൽക്കൂട്ടമായി കൊണ്ടോട്ടിയിലെ കുടുംബശ്രീക്കാർ

26 Mar 2025 11:20 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : നഗരസഭ പരിധിയിലുള്ള കുടുംബശ്രീയിലെ മുഴുവൻ അയൽകൂട്ടങ്ങളെയും ഹരിത അയൽകൂട്ടമായി പ്രഖ്യാപിച്ചു. വി സ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്ന പ്രഖ്യാപനചടങ്ങിന്റെ ഉദ്ഘാടനം നഗരസഭ ഉപാധ്യക്ഷൻ അഷറഫ് മടാൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ പി ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി ടി ഫാത്തിമത്ത് സുഹ്റാബി ഹരിത അയൽകൂട്ട പ്രഖ്യാപനം നടത്തി. മാലിന്യ മുക്ത നവകേരളയുടെ ഭാഗമായി കുടുംബശ്രീക്ക് നഗരസഭ 2024 - 25 സാമ്പത്തിക വർഷത്തിൽ വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പ്ലേറ്റും ഗ്ലാസ്സും വിതരണവും നടന്നു. ക്ലീൻ സിറ്റി മാനേജർ മൻസൂർ കാരാട്ട് ചാലി ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ് ,KSW YP വിഷ്ണു കാളങ്ങാടൻ എന്നിവർ സംസാരിച്ചു. സിഡിഎസ്-1 ചെയർപേഴ്സൺ ഫാത്തിമ ബീവി സ്വാഗതവും സിഡിഎസ് -2 ചെയർപേഴ്സൺ റൈഹാന നന്ദിയും പറഞ്ഞു.


ഫോട്ടോ : കൊണ്ടോട്ടി നഗരസഭയുടെ സമ്പൂർണ ഹരിത അയൽക്കൂട്ട പ്രഖ്യാപനപരിപാടിയുടെ ഉദ്ഘാടനം വൈസ് ചെയർമാൻ അഷ്‌റഫ് മടാൻ നിർവഹിക്കുന്നു

Follow us on :

More in Related News