Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർത്ഥികളെയും, പ്രതിഭകളെയും അനുമോദിച്ചു

31 May 2024 21:57 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും, റാങ്ക് ജേതാക്കളെയും അനുമോദിച്ചു.


കെപിസിസി മീഡിയ കൺവീനർ ഡോ.സരിൻ പി പരിപാടി ഉദ്ഘാടനം ചെയ്തു. ജിഹാദ് സി.കെ അധ്യക്ഷത വഹിച്ചു. മന: ശാസ്ത്രജ്ഞൻ സലാം മേലങ്ങാടി കരിയർ ഗൈഡൻസ് ക്ലാസ്സ്‌ എടുത്തു, ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ്‌ പുളിക്കൽ അഹമ്മദ്‌ കബീർ, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്‌ ഹഫീസ് കൊല്ലാരൻ, മുനിസിപ്പൽ കോൺഗ്രസ് പ്രസിഡന്റ്‌ ദാവൂദ് കുന്നംപള്ളി, ബ്ലോക്ക്‌ മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് മുനീറ കെ.പി, മുനിസിപ്പൽ മഹിളാ കോൺഗ്രസ് പ്രസിഡന്റ്‌ അബീന പുതിയറക്കൽ, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിത ഷഹീർ, ലുക്മാൻ കാരി, അനിൽകുമാർ സി, കെ.കെ റഫീഖ്, മുന്നാസ് കെ.എം, മുഹമ്മദ്‌ ഷാ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News