Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷിക്കാർക്ക് സ്നേഹ യാത്ര സംഘടിപ്പിച്ചു.

23 Feb 2025 18:41 IST

UNNICHEKKU .M

Share News :

.

മുക്കം: എം എ എം ഐ ടി ഇയും ഗ്രെയ്സ് പാലിയേറ്റീവ് കെയറും സംയുക്തമായി ഭിന്നശേഷിക്കാർക്കു വേണ്ടി വയനാട് പൂക്കോട്, കാഞ്ഞിരപ്പുഴ ഡാം എന്നിവിടങ്ങളിലേക്ക് വിനോദയാത്ര നടത്തി.മുക്കം മുസ്ലിം അനാഥശാല കമ്മിറ്റി പ്രസിഡൻ്റ് വി.മരക്കാർ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. സി ഇ ഒ വി അബ്ദുല്ലക്കോയ ഹാജി, ഗ്രെയ്സ് കോർഡിനേറ്റർ പി.കെ ശരീഫുദ്ദീൻ, റോജ തുടങ്ങിയവർ സംസാരിച്ചു. 

ശഫീഖ് ചേന്ദമംഗല്ലൂർ, ഗഫൂർ പൂളപ്പൊഴിൽ, സുബൈർ കറുത്തപറമ്പ് , സലീന, ലൈലാബി, ശാമിൽ സി കെ, റുഖിയ്യ, മൈമൂന, ബുഷ്റ, ജസീല,ജുമാൻ, ആദിൽ, ശാദ് അബ്ദുല്ല,ഫാത്തിമ ഫിദ, നൗറിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News