Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രപ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഇല്ലംനിറ ഭക്തിസാന്ദ്രമായി ആഘോഷിച്ചു

18 Aug 2024 20:15 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്രപ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഇല്ലംനിറ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു.ക്ഷേത്രം മേൽശാന്തി ശ്രീപതി,രാജൻ എമ്പ്രാന്തിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.പൂജിച്ച നെൽകതിരുകൾ ഭക്ത ജനങ്ങൾക്ക് വിതരണം ചെയ്തു.അട,പായസം എന്നീ നിവേദ്യങ്ങൾ ഉണ്ടായിരുന്നു.ക്ഷേത്രം മാതൃസമിതി ഭാരവാഹികളും,നിരവധി ഭക്തജനങ്ങളും പരിപാടിയിൽ സംബന്ധിച്ചു.ക്ഷേത്രം ഭാരവാഹികളായ ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി,സെക്രട്ടറി എ.ആർ.ജയൻ,ജോയിന്റ് സെക്രട്ടറി കെ.എം.ഷാജി,ട്രഷറർ കെ.ബി.പ്രേമൻ എന്നിവർ നേതൃത്വം നൽകി. 


Follow us on :

More in Related News