Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Apr 2025 23:19 IST
Share News :
മേപ്പയ്യൂർ : സംസ്ഥാനത്തെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും ദീർഘകാലം ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും വിവിധ പൊതു മേഖല സ്ഥപനങ്ങളുടെ ചെയർമാൻ, ഡയറക്ടർ പദവികൾ വഹിച്ച കോത്തമ്പ്ര കുഞ്ഞഹമ്മദ് ഹാജി യുടെ പേരിൽ സാമൂഹ്യ -രാഷ്ട്രീയ കായിക രംഗത്ത് മികവ് തെളിയിക്കുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി പേരാമ്പ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന കോത്തമ്പ്ര ഫൌണ്ടേഷൻ ദേശിയ വോളി ബോൾ ടീമിലേക്കു സെലക്ഷൻ ലഭിച്ച മേപ്പയ്യൂർ എടത്തിൽ മുക്കിലെ യാദവ് കൃഷ്ണയെ അനുമോദിച്ചു.
എം. എം. അഷ്‌റഫ് അധ്യക്ഷനായി. മണ്ഡലം മുസ്‌ലിം ലീഗ് ജന:സെക്രട്ടറി ടി .കെ. എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ കോത്തമ്പ്ര ഫൌണ്ടേഷൻ ചെയർമാൻ മൂസ കോത്തമ്പ്ര ഉപഹാരസമർപ്പണവും ക്യാഷ് അവാർഡ് വിതരണവും നടത്തി .മുനീർ കുളങ്ങര, മുജീബ് കോമത്ത്, ഹുസൈൻ കമ്മന അമ്മത് കീപ്പോട്ട്, പി.കെ. കുഞ്ഞബ്ദുല്ല, എം. പ്രസന്ന, കെ.ജിഷ, അജ്നാസ് കാരയിൽ, പി. കെ. അനിൽ കുമാർ,അൻവർ കുന്നങ്ങാത്ത്, സി.കെ.റസീന, എൻ. സലാം, മുഹമ്മദ് ഷാദി,വി .വി. നസ്റുദ്ധീൻ,ജസീല എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.