Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജീവനക്കാരുടെ സമരം ഭക്തജനങ്ങൾ ഏറ്റെടുക്കും: ശശികലടീച്ചർ

23 Jul 2025 08:16 IST

NewsDelivery

Share News :

കോഴിക്കോട്: മലബാർ ദേവസ്വം ജീവനക്കാർക്ക് മാസ ശമ്പളം കൃത്യമായി കൊടുത്തില്ലെങ്കിൽ ശമ്പളത്തിന് വേണ്ടിയുള്ള സമരം ഭക്തജനങ്ങളും ഹൈന്ദവ സംഘടനകളും ഏറ്റെടുക്കുമെന്ന് ഹിന്ദുഐക്യവേദി രക്ഷാധികാരി കെ.പി. ശശികല ടീച്ചർ മുന്നറിയിപ്പ് നൽകി. ഹൈക്കോടതി വിധിയുടെ 31-ാം വാർഷികത്തോടനുബന്ധിച്ച് മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് ദേവസ്വം ബോർഡ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.

ഒരു ജീവനക്കാരൻ്റെ അടിസ്ഥാന ആവശ്യമാണ് ശമ്പളം. അത് കൃത്യമായി നൽകാത്തത് ഭരണഘടനാ ലംഘനമാണ്. ഏറ്റെടുത്ത ക്ഷേത്രങ്ങൾ നേരാംവണ്ണം നടത്താൻ പറ്റാത്തവർ കൂടുതൽ ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ പോകുന്നത്. ക്ഷേത്രങ്ങൾ തച്ച് തകർത്ത് കപ്പ നടണം പറഞ്ഞവർ ഇപ്പോൾ ക്ഷേത്ര ഭരണം നടത്തുകയാണ്. ക്ഷേത്രത്തിലെ എണ്ണ ഊറ്റി കൊണ്ടു വന്ന് പപ്പടം കാച്ചിയ കമ്മ്യൂണിസ്റ്റുകാർ ഇപ്പോൾ വീട്ടിൽ പപ്പടം കാച്ചിയ എണ്ണ ഊറ്റി കൊണ്ടുപോയി ക്ഷേത്രത്തിൽ കത്തിക്കുകയാണ്. ശബരിമല ആചാരസംരക്ഷണത്തിന് കേരളത്തിലെ ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി ഇറങ്ങിയ പോലെ മലബാർ ക്ഷേത്ര ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് വേണ്ടിയും മൊത്തം ഹിന്ദു സമൂഹവും അണി നിരക്കുമെന്നും അവർ പറഞ്ഞു.

ധർണ ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹ സംഘടനാ സെക്രട്ടറി എം.പി. രാജീവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ പാട്ടം കൃഷ്‌ണൻ നമ്പൂതിരി അദ്ധ്യക്ഷനായി. ജില്ലാസെക്രട്ടറി ടി.എ. പ്രശാന്ത് ആശംസകൾ നേർന്നു. ധർണ സമാപന ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുരളീധരൻ നടത്തി. പി. പരമേശ്വരൻ, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു ആശംസകൾ നേർന്നു. കെ. ജഗത്ത് സ്വാഗതവും കേശവൻ നമ്പൂതിരി നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News