Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റൂം ഫോർ റിവർ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക സിപിഐ (എം)

10 Oct 2024 20:16 IST

- enlight media

Share News :

മലപുറം : 2018ലെ വെള്ളപ്പൊക്കത്തിന് ശേഷം കേരളത്തിൽ പല ഭാഗത്തും പുഴയിലെ മണലും ചെളിയും എക്കലും നീക്കി വെള്ളത്തിൻ്റെ സ്വാഭാവിക നീരൊഴുക്ക് സുഗമമാക്കുന്നതിന് കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയ ബ്രഹത് പദ്ധതിയാണ് റൂം ഫോർ റിവർ പദ്ധതി. പുതുപ്പാടിയിലെ ചെറുപുഴയിൽ 2018 ലും 2019-ലും 2024ലും ഉണ്ടായ പ്രളയത്തിൽ ഈങ്ങാപ്പുഴ ടൗണിലും നാലേക്ര എലോക്കര കൊട്ടാരക്കോത്ത് വളഞ്ഞപാറ എന്നീ പ്രദേശങ്ങളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി നിരവധി പേർ ദുരിതത്തിലാവുന്ന സ്ഥിതി ഉണ്ടായി. ദേശീയപാതയിൽ ഈങ്ങാപ്പുഴ ടൗണിലും സൗത്ത് ഈങ്ങാപ്പുഴയിലും വലിയതോതിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്ന നിലയും ഉണ്ടായി. കൊട്ടാരക്കോത്ത് കുറഞ്ഞ ഭാഗത്ത് മാത്രം നേരത്തെ ഈ പദ്ധതി നടപ്പിലാക്കിയിരുന്നു. ഈങ്ങാപ്പുഴ പാലം മുതൽ വളഞ്ഞപാറ വരെ പുഴയിലെ മണലും ചെളിയും എക്കലും നീക്കുന്നതിന് ആവശ്യമായ രീതിയിൽ റൂം ഫോർ റിവർ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് കുപ്പായക്കോട്- കൈപ്പുറത്ത് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേർന്ന സി പി ഐ (എം) മലപുറംലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


മുതിർന്ന പ്രതിനിധി കെ രാജൻ പതാക ഉയർത്തിയതോടു കൂടിയാണ് സമ്മേളനത്തിന് തുടക്കമായത്.

കെ വിജയകുമാർ ശ്രീജിത്ത് എൻ ആർ ഫൗസിയമനാഫ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

ശ്രീജിത്ത് എൻ ആർ രകതസാക്ഷി പ്രമേയവും അഡ്വക്കേറ്റ് ബിനോയ് അഗസ്‌റ്റ്യൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.


സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം ഇ ജലീൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.


സിപിഐഎം ഏരിയ സെക്രട്ടറി കെ ബാബു ഏരിയ കമ്മിറ്റി അംഗങ്ങളായ കെസി വേലായുധൻ ടി സി വാസു എ പി സജിത്ത് എ മൊയ്തീൻ നിധീഷ് കല്ലുള്ളതോട് തുടങ്ങിയവർ സംസാരിച്ചു.


ജിൽസൺ ജോൺ പ്രമേയവതരിപ്പിച്ചു

ഏ പി ദാസൻ (രജിഷ് ട്രേഷൻ) ശ്രീജബിജു (മിനുട്സ്) ജിൽസൺ ജോൺ (പ്രമേയം) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു.


സ്വാഗത സംഘം ചെയർമാൻ വിൽസൺ പടപ്പനാനി സ്വാഗതവും കൺവീനർ ജെയ്സൺ കിളിവള്ളിയിൽ നന്ദിയും പറഞ്ഞു. എം ഇ ജലീൽ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

Follow us on :

More in Related News