Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണപ്പുറം ടൈംസിൻ്റെ പത്രാധിപരും,കേരളത്തിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും,ഗ്രന്ഥകർത്താവുമായിരുന്ന വി.എസ്.കേരളീയൻ ഓർമ്മയായിട്ട് മൂന്നര പതിറ്റാണ്ട്..

06 Sep 2025 19:51 IST

MUKUNDAN

Share News :

ഏങ്ങണ്ടിയൂർ:നാട്ടിക മണപ്പുറത്തെ ആദ്യകാല വാർത്താ മാധ്യമമായ മണപ്പുറം ടൈംസിൻ്റെ പത്രാധിപരും,കേരളത്തിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും,ഗ്രന്ഥകർത്താവുമായിരുന്ന ചേറ്റുവ വട്ടപ്പറമ്പിൽ ശങ്കരൻ കേരളീയനെന്ന വി.എസ്.കേരളീയൻ ഓർമയായിട്ട് മൂന്നര പതിറ്റാണ്ട് പിന്നിടുകയാണ്.1990 സെപ്തംമ്പർ 7-നാണ് വി.എസ്.കേരളീയൻ ഓർമ്മയായത്.സ്വാതന്ത്ര സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ കുറിച്ച് അദ്ദേഹമെഴുതിയ "കേരളത്തിൻ്റെ വീര പുത്രൻ" എന്ന കൃതി ഏറെ ശ്രദ്ധേയമായിരുന്നു.കേരളത്തിൽ വസൂരിയും,കോളറയും പടർന്ന കാലത്ത് സ്വന്തം ശരീരം മറന്ന് രോഗികളെ പരിരക്ഷിക്കാനും,ശുശ്രൂഷിക്കാനും മുന്നിട്ടിറങ്ങിയാണ് കേരളീയൻ ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയനാകുന്നത്.തികഞ്ഞ ഗാന്ധിയനായ കേരളീയൻ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ സ്വാതന്ത്രസമര പോരാട്ടങ്ങളിൽ ആകൃഷ്ട്ടനായാണ് ഗാന്ധിയനായി മാറിയത്.ചേറ്റുവ പാലം യാഥാത്ഥ്യമാക്കുന്നതുൾപ്പടെ മണപ്പുറത്തിൻ്റെ വികസനത്തിനായി കേരളീയൻ നിരന്തരം തൻ്റെ തൂലിക ചലിപ്പിച്ചു.നാടിനും,മണപ്പുറത്തിനും അഭിമാനമായ വി.എസ്.കേരളീയൻ്റെ മുപ്പത്തിയഞ്ചാം ചരമവാർഷിക ദിനത്തിൽ ചേറ്റുവ വി.എസ്.കേരളീയൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സെപ്തംബർ 7-ന് രാവിലെ 9-ന് കേരളീയൻ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും,അനുസ്മരണ സദസും സംഘടിപ്പിക്കുമെന്ന് വി.എസ്.കേരളീയൻ്റെ ശിഷ്യനും,വി.എസ്.കേരളീയൻ ഗ്രന്ഥശാല പ്രസിഡൻുമായ ഇർഷാദ് കെ.ചേറ്റുവ,സെക്രട്ടറി സുഹറ മൂസ എന്നിവർ അറിയിച്ചു.

Follow us on :

More in Related News