Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Feb 2025 09:14 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി യതീംഖാന പൂർവ്വ വിദ്യാർത്ഥി വാർഷിക സംഗമം പി എസ് എം ഒ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു തിരൂരങ്ങാടിയെത്തീംഖാനയിൽ നിന്ന് പഠനം പൂർത്തിയാക്കിയ കേരളത്തിനകത്തകത്തും പുറത്തുമുള്ള 700 ൽ പരം അന്തേവാസികളെയും സംഘടിപ്പിച്ചുകൊണ്ടുള്ള വാർഷിക സംഗമം ആണ് നടന്നത്. സംഗമത്തിന്റെ ഉദ്ഘാടനം തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മറ്റി ജനറൽ സെക്രട്ടറി എം കെ ബാവ സാഹിബാണ് നിർവ്വഹിച്ചു, ചടങ്ങിൽ എം.കെ ഹാജി ജീവചരിത്ര ഗ്രന്ഥം തയ്യാറാക്കിയ ഇബ്രാഹിം പുനത്തിലിന് ആദരിച്ചു, സ്വാഗത ഗാനം രചിച്ച ശംസുദ്ദീൻ കാനഞ്ചേരിയെയും ആദരിച്ചു,
യതീം ഖാന മാനേജിംഗ് കമ്മിറ്റിയുടെ ഭാരവാഹികളായ ഡോ: ഇ.കെ അഹമ്മദ് കുട്ടി,സി എച്ച് മഹ്മൂദ് ഹാജി, സി.പി.ഉമർ സുല്ലമി, പി.ഒ ഹംസ മാസ്റ്റർ
തോട്ടത്തിൽ അബ്ദുൽ ഖാദർ മാസ്റ്റർ, ഒ.അഹമ്മദ് സഗീർ മാസ്റ്റർ, പാതാരി മുഹമ്മദ് മാസ്റ്റർ, വി സി ഖാസിം മാസ്റ്റർ, അഷ്റഫ് മാസ്റ്റർ, ഷാനവാസ് മാസ്റ്റർ, പി.വി ഹുസ്സൈൻ മാസ്റ്റർ, എം.അബ്ദുൽ ഖാദർ, മുനീർ താനാളൂർ തുടങ്ങിയവർ പ്രസംഗിച്ചു ,എം.കെ ഹാജി ചരിത്ര ഗ്രന്ഥം രചിച്ച പുനത്തിൽ ഇബ്രാഹിം മാസ്റ്റർ എം കെ ഹാജി അനുസ്മരണ പ്രഭാഷണവും പുസ്തക പരിചയവും നടത്തി
, യത്തീംഖാനയിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും നടന്നു, ഉച്ചക്കുശേഷം പ്രശസ്ത ഗായിക അസിൻ വെള്ളില പങ്കെടുത്ത കലാവിരുന്ന് നടന്നു യതീംഖാന വിദ്യാർത്ഥികളുടെ കലാവിരുന്നും നടന്നു
കലാവിരുന്നിന് നിഷാദ് മാസ്റ്റർ, ടി.പി.റഷീദ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.