Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 20:44 IST
Share News :
കോഴിക്കോട് : സിയസ്‌കൊ ഇന്റലക്ച്വൽ & കൾച്ചറൽ വിഭാഗത്തിന്റെ 'പടാപ്പുറം' കലാ സാഹിത്യ കൂട്ടായ്മക്ക് തുടക്കമായി. സിയസ്കാ ജനറൽ സെക്രട്ടറി എം.വി. ഫസലുറഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നോവലിസ്റ്റ് മധു ശങ്കർ മീനാക്ഷി ഉദ്ഘാടനം ചെയ്തു.
മാസം തോറും ചേർന്ന് സാഹിത്യാദി കലകളെ കുറിച്ച് ചർച്ച ചെയ്യുകയും കലാരംഗത്ത് പുതുതായി വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് കൂട്ടായ്മ രൂപീകരിച്ചത്. തെക്കെപുറത്തിന്റെ ഇതിഹാസമായ സുൽത്താൻ വീട് എന്ന നോവലിന്റെ എഴുപത്താം വാർഷികവും എണ്ണപ്പാടം എന്ന നോവലിന്റെ നാല്പതാം വാർഷികവും ജനുവരിയിൽ ആഘോഷിക്കും.
നേരിട്ട് പരിചയമുള്ള സ്ഥലകാലങ്ങളേക്കാൾ അപരിചിതമായ ലോകമാണ് നോവലെഴുത്തിന് പഥ്യമെന്ന് മധുശങ്കർ പറഞ്ഞു.
നേരിട്ട് പരിചയമുള്ള ലോകത്തെ കുറിച്ച് എഴുതുന്നത് പലപ്പോഴും പത്ര റിപ്പോർട്ട് ആയിത്തീരുമ്പോൾ അറിയപ്പെടാത്ത ലോകത്ത് ഭാവനയുടെ പുതിയ ആകാശമാണ് തുറക്കുന്നത്. തന്റെ നോവലായ പുള്ളിക്കറുപ്പനും മരിപ്പാഴിയും തന്നെ കൊണ്ട് ആരോ എഴുതിച്ച അനുഭവമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
നൊബേൽ സമ്മാനം നേടിയ 'ദി വെജിറ്റേറിയൻ' എന്ന കൃതിയെ പി. ഫജീന പരിചയപ്പെടുത്തി. കൈച്ചുമ്മ എന്ന നോവൽ ചർച്ചക്ക് ഫാറൂഖ് ആർ.യു.എ കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഷഹദ്ബിൻ അലി നേതൃത്വം നൽകി. കൈച്ചുമ്മയുടെ രചയിതാവ് സാബി തെക്കെപ്പുറം, എസ്.എ. ഖുദ്‌സി, ആദം കാതിരിയികത്ത്, റഫീഖ് പന്നിയങ്കര, ഇ.വി. ഹസീന, മുജീബ് കുറ്റിച്ചിറ, അനസ് പരപ്പിൽ സംസാരിച്ചു. ഇന്റലക്ച്വൽ & കൾച്ചറൽ വിംഗ് ചെയർമാൻ പി.കെ.സലാം സ്വാഗതവും കൺവീനർ ബി.വി. അഷ്‌റഫ് നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.