Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Mar 2025 21:52 IST
Share News :
കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭയിലെ ബാലസഭ പ്രവർത്തനങ്ങൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് മിനി ഊട്ടിയിലെ ഹിൽ ഗാർഡൻ റിസോർട്ടിൽ സംഘടിപ്പിച്ചു. ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ നിത ഷഹീർ ഉദ്ഘാടനം ചെയ്തു .ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ പി ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സി. ടി ഫാത്തിമത്ത് സുഹ്‌റാബി, വിദ്യാഭ്യാസ സമിതി അധ്യക്ഷ റംല കൊടവണ്ടി, കൗൺസിലർ ഷാഹിദ എൻ എന്നിവർ സംസാരിച്ചു.
കുട്ടികൾക്ക് ലഹരി,ആത്മഹത്യ ബോധവൽകരണ ക്ലാസ്സ്, ബാലസഭ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് ക്ലാസും സാംസ്കാരിക സദസും നടത്തപ്പെട്ടു. ലഹരി വിരുദ്ധ ക്ലാസ് കരിപ്പൂർ സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ ഗോവിന്ദ് രാജ് പി നൽകി. ബാലസഭ പ്രവർത്തനങ്ങളെയും ക്യാമ്പിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും കുറിച്ച് സംസ്ഥാന കുടുംബശ്രീ പരിശീലകൻ അബ്ദുൽ റഹീം വിശദീകരിച്ചു. സിഡിഎസ് മെമ്പർമാർ , അക്കൗണ്ടന്റുമാർ തുടങ്ങിയവരും പങ്കെടുത്തു.
സിഡിഎസ് ചെയർപേഴ്സൺമാരായ ഫാത്തിമ ബീവി സ്വാഗതവും റൈഹാന കെ പി നന്ദിയും പറഞ്ഞു.
ഫോട്ടോ : മിനി ഊട്ടി ഹിൽ ഗാർഡൻ റിസോർട്ടിൽ സംഘടിപ്പിച്ച കൊണ്ടോട്ടി നഗരസഭയുടെ ബാലസഭ ക്യാമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ നിത ഷഹീർ സി എ ഉദ്ഘാടനം ചെയ്യുന്നു
Follow us on :
Tags:
More in Related News
Please select your location.