Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2025 06:54 IST
Share News :
'
'ഭൂവിനിയോഗ വകുപ്പും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിച്ച പ്രകൃതി പാഠം ആശയവിനിമയ സദസ് ബഹു കുറ്റ്യാടി നിയോജക മണ്ഡലം എം എൽ എ ശ്രീകുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഭൂവിനിയോഗ വകുപ്പിൻ്റെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് 'പ്രകൃതി വിഭവങ്ങളുടെ സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കർഷകർക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രകൃതി പാഠം. അശാസ്ത്രീയമായ ഭൂവിനിയോഗ മാറ്റങ്ങൾ പ്രകൃതിക്ക് മേൽ സൃഷ്ടിക്കുന്ന ആഘാതങ്ങളെ കുറിച്ച് കർഷകർക്ക് അവബോധം നൽകുകയും തനത് ഭൂവിനിയോഗം നിലനിർത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഭൂമി ഒരു നിക്ഷേപ വസ്തുവായി മാറുന്നത് കാർഷിക രംഗത്തിന് കനത്ത തിരിച്ചടിയാകുകയാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. പ്രദേശത്തെ പ്രധാന വിളയായ തെങ്ങിൻറെ ഉത്പാദനക്കുറവ് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും എംഎൽഎ വിശദമാക്കി .ചടങ്ങിൽ ഭൂവിനിയോഗ കമ്മീഷണർ യാസ്മിൻ എൽ റഷീദ് സ്വാഗതം ആശംസിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ പി ചന്ദ്രി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കാവിലംപാറ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി ജി ജോർജ് മാസ്റ്റർ കുറ്റ്യാടി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി നഫീസ ടീച്ചർ വേളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുമാരൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി മുഹമ്മദ് കക്കട്ടിൽ, പഞ്ചായത്ത് വൈസ് പ്രസി ടി.കെ മോഹൻദാസ്, Mp കുഞ്ഞിരാമൻ ബ്ലോക്ക് BDo മനോജ് കുമാർ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് അസിസ്റ്റൻറ് ഡയറക്ടർ നൗഷാദ് നന്ദി അർപ്പിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം കേരള കാർഷിക സർവകലാശാല കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിയോൺമെൻറൽ സയൻസ് ഡോ. പി ഒ നമീർ, കോഴിക്കോട് കൃഷി വിജ്ഞാനകേന്ദ്രം സബ്ജക്ട് മാസ്റ്റർ സ്പെഷ്യലിസ്റ്റ് ഐശ്വര്യ എന്നിവർ നയിച്ച ആശയവിനിമയ സദസ്സ് നടന്നു. പ്രദേശത്തെ കർഷകർ വിദഗ്ധരുമായി സംവദിച്ചു.
Follow us on :
More in Related News
Please select your location.