Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയുഷ് വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.

07 Sep 2024 20:26 IST

Preyesh kumar

Share News :

മേപ്പയൂർ : ചാവട്ട് ഇ.എം.എസ് ഗ്രന്ഥാലയം സീനിയർ ഫോറത്തിന്റെയും മേപ്പയൂർ ഗവ. ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ചാവട്ട് എം എൽ പി സ്കൂളിൽ ആയുഷ് വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ ഉദ്ഘാടനം ചെയ്തു.

മേപ്പയൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സുനിൽ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ.ആലി, ഡോ. ആതിര, ഡോ. ബിൻസി, ഗ്രന്ഥാലയം പ്രസിഡണ്ട് എൻ. കെ .ബാലകൃഷ്ണൻ, സെക്രട്ടറി ജയരാജൻ വടക്കയിൽ എന്നിവർ സംസാരിച്ചു .സീനിയർ ഫോറം കൺവീനർ എ.വി. നാരായണൻ സ്വാഗതവും ചെയർമാൻ ടി. പി. നാരായണൻ നന്ദിയും പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ ക്യാമ്പിൽ നൂറിൽപരം ആളുകളെ പരിശോധിച്ചു. മുഴുവൻ പേർക്കും സൗജന്യമായി മരുന്ന് വിതരണവും നടത്തി.




Follow us on :

Tags:

More in Related News