Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണം:സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി

26 Sep 2025 20:25 IST

MUKUNDAN

Share News :

ഗുരുവായൂർ:അശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻറെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി.ഗുരുവായൂർ കൈരളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഫയർ സ്റ്റേഷന് സമീപത്ത് സമാപിച്ചു.പ്രതിഷേധ സമാപനം ബിഎംഎസ് മേഖല പ്രസിഡന്റ് കെ.എ.ജയതിലകൻ ഉദ്ഘാടനം ചെയ്തു.ഐഎൻടിയുസി ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് സി.ആർ.മനോജ് അധ്യക്ഷത വഹിച്ചു.ഔട്ടർ റിംഗ് റോഡിലെ വൺവേ സിസ്റ്റത്തിൽ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.ഇന്ന് അർദ്ധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചു.സിഐടിയു യൂണിറ്റ് സെക്രട്ടറി സതീശൻ സ്വാഗതവും,എഐടിയുസി സെക്രട്ടറി നിഖിൽപ്രസാദ് നന്ദിയും പറഞ്ഞു.പ്രകടനത്തിന് കെ.വിജയൻ,ടി.എ.രാധാകൃഷ്ണൻ,മണിദാസ്,കൃഷ്ണകുമാർ,സന്തോഷ് വെള്ളറക്കാട്,എം.വി.വിജീഷ്,കെ.ബി.മധുസുധനൻ,ടി.കെ.സുധീർ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News