Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2025 22:09 IST
Share News :
ചാവക്കാട്:ഇരട്ടപ്പുഴ ഉദയ വായനശാലയുടെ അമ്പതാം വാർഷികാഘോഷം ഞായറാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകിട്ട് മൂന്ന് മണിക്ക് ഇരട്ടപ്പുഴ രാമീസ് റീജൻസിയിൽ നടക്കുന്ന പൊതുസമ്മേളനം കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് മണലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.മുൻ എംഎൽഎ കെ.വി.അബ്ദുൽ ഖാദർ മുഖ്യാതിഥിയാകും.ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.വി.എം.മുഹമ്മദ് ഗസാലി,കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്,മാധ്യമ പ്രവർത്തകൻ കെ.സി.ശിവദാസ്,ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വിശ്വംഭരൻ തുടങ്ങിയവർ സംബന്ധിക്കും.മണലൂർ ഗോപിനാഥന്റെ ഓട്ടൻതുള്ളൽ,ഉദയ വായനശാല കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടാകും.50 വർഷങ്ങൾക്ക് മുമ്പ് ഇരട്ടപ്പുഴയിൽ തുടക്കം കുറിച്ച ഗ്രാമീണ വായനശാലയാണ് പിന്നീട് ഉദയ വായനശാല എന്ന പേരിൽ പ്രവർത്തിച്ച് തുടങ്ങിയത്.ഒരു വർഷം നീണ്ടുനിന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കൂടിയാണ് നടക്കുന്നത്.13000 ത്തിലധികം പുസ്തകങ്ങൾ ഇന്ന് വായനശാല ലൈബ്രറിയിൽ നിലവിലുണ്ട്.വാർത്താ സമ്മേളനത്തിൽ വായനശാല പ്രസിഡന്റ് ആച്ചിബാബു,സെക്രട്ടറി വലീദ് തെരുവത്ത്,പ്രോഗ്രാം ചെയർമാൻ എ.എൻ.സഹദേവൻ,ആലിൽ സതീഭായ്,വാർഡ് മെമ്പർ പ്രസന്ന ചന്ദ്രൻ,മോഹനൻ ആച്ചി,എം.എസ്.പ്രകാശൻ,സി.സുബൈർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.