Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jul 2025 22:33 IST
Share News :
കൊണ്ടോട്ടി: വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തോടനുബന്ധിച്ച് മേലങ്ങാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി,സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഷീർ ഫോട്ടോ ഗാലറി ശ്രദ്ധേയമായി.
കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമന ഉദ്ഘാടനം നിർവഹിച്ചു.
ബഷീർ കൃതികളുടെ പ്രദർശനം, പ്രശ്നോത്തരി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാ നേണ്ടാർന്ന് , ഭൂമിയുടെ അവകാശികൾ എന്നിവയുടെ ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു.
വിദ്യാരംഗം ക്ലബ്ബ് പ്രതിനിധി ദിയാ കബീർ ബഷീർ അനുസ്മരണം നടത്തി .
പ്രധാനാധ്യാപിക സുധ എം കെ , സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ജിഷ എം , അനൂപ്, ജ്യോതി കെ , മുഹമ്മദ് അഷ്റഫ് കെ തുടങ്ങിയവർ സംസാരിച്ചു.
എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മുഹമ്മദ് ഷാജഹാൻ കെ , സീനിയർ കേഡറ്റുകളായ റയ്യാൻ ഇ.കെ , അലൻ സാബു , അൽ അമീൻ ടി പി , മുഹമ്മദ് മിൻഷാം പി ഇ , മുഹമ്മദ് മാസിൻ വി പി , മുഹമ്മദ് റിഷാൻ പി പി എന്നിവർ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.