Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 23:15 IST
Share News :
പെരിങ്ങാവ് : ചെറുകാവ് ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ പികെ മൂസ്സഹാജി സ്മാരക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പെരിങ്ങാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ പി ആരംഭിച്ചു. ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പികെ അബ്ദുള്ള കോയ ഉത്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആഷിഖ് ആധ്യക്ഷനായി.
കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ പി ആരംഭിക്കുന്നതോടെ രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാവും. ലാബ് ഉൾപ്പെടെയുള്ള മികച്ച സൗകര്യങ്ങളാണ് പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ളതെന്നും ഇനിയും ആരോഗ്യ കേന്ദ്രത്തിന്റെ വികസന കാര്യത്തിൽ ശ്രദ്ധ ഉണ്ടാവുമെന്നും ഉത്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി ഖൈറുന്നിസ്സ,
വാർഡ് മെമ്പർമാരായ സുനിൽകുമാർ, സുരേഷ് ബാബു, അമർദാസ്, ഇ. മുരളിമോഹൻ, ഫൗസിയ മൻസൂർ, ജസീന ആലുങ്ങൽ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ യു. ബാബു, എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. സുന്ദര കല്ലട, ബ്ലോക്ക് ഹെൽത്ത് സൂപ്പർ വൈസർ പി. കൃഷ്ണൻ, ഡോ.ഉമ്മുകുൽസു, ഡോ.വാസിൽ, ജെ എച്ച് ഐ മാരായ റഊഫ്, സന്ധ്യ, സി ഡി എസ് ചെയർപേഴ്സൺ ഖദീജ,എച്ച് എം സി മെമ്പർമാരായ പിവി കുഞ്ഞാലൻകുട്ടി, പികെ നൗഷാദ് അലി എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.